ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎഇ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ......
കലിഫോർണിയ: ഓണാഘോഷത്തിന്റെ സന്തോഷം മാറും മുൻപേ അമേരിക്കൻ മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവതികളുടെ കൊലപാതകം. കലിഫോർണിയയിലെ മിൽപിറ്റാസിൽ അടുത്ത സുഹൃത്തുക്കളായിരുന്ന അഞ്ജനയും അനു മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. ......
ന്യൂയോർക്ക്: അമേരിക്കൻ സേന പിടികൂടി ന്യൂയോർക്കിലെ ജയിലിൽ കഴിയുന്ന മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. ജയിലിൽനിന്നുള്ള രണ്ട് ചിത്രങ്ങളാണ് മഡുറോ ടെലിഗ്രാമിലൂടെ പുറത്തുവിട്ടത്. ......
ടെഹ്റാൻ: മുസ്ലിം രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മേഖല ഒന്നിച്ച് നിൽക്കണമെന്നാണ് ഞായറാഴ്ച പുറത്തിറക്കിയ എഴുത്തുസന്ദേശത്തിൽ ഖമേനി ആവശ്യപ്പെട്ടത്. ......
കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35) ആണ്. ......
ലണ്ടൻ: ബ്രിട്ടനിലെ തടാകക്കരയിൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്ന ഇന്ത്യൻ യാത്രക്കാർക്ക് നേരെ കൗമാരക്കാരുടെ വംശീയ അധിക്ഷേപമെന്ന് പരാതി. ഏകദേശം 13–14 വയസ്സ് പ്രായമുള്ള അഞ്ച്–ആറ് കുട്ടികൾ ചേർന്ന് തങ്ങളെ അപമാനിക്കുകയും ചെളിയും കുപ്പിയും ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ഇന്ത്യൻ യുവതി ആരോപിക്കുന്നത്. ......
ന്യൂയോർക്ക്: ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് സ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന ഒരാളെ ഹിന്ദുവെന്ന് വിളിക്കാനാകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ നടന്ന ‘ഒരു ലോകം ഒരു മനുഷ്യത്വം’ കോൺഫറൻസിലാണ് ഭാഗവതിന്റെ പരാമർശം. ......
ആംസ്റ്റർഡാം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയിലുള്ള മാരക ലഹരിഗുളികകൾ നെതർലൻഡ്സിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സാധാരണ ‘എക്സ്റ്റസി’ ഗുളികകളിൽ കാണുന്ന എംഡിഎംഎയ്ക്ക് പകരം അതീവ അപകടകാരിയായ പിഎംഎംഎ അടങ്ങിയ ഗുളികകളാണ് ലാബ് പരിശോധനയിൽ കണ്ടെത്തിയത്. ......
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം ആറുമാസം പിന്നിടുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി രാജ്യം. യുദ്ധം ആരംഭിച്ച ഘട്ടത്തിൽ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന പലരുടെയും നിലപാട് മാറിയെന്നാണ് റിപ്പോർട്ടുകൾ. ......
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി ഇന്ത്യൻ തീർത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. നൂറുകണക്കിന് ഇന്ത്യക്കാരാണ് നേപ്പാൾ വഴി കൈലാസത്തിലേക്ക് തീർത്ഥാടനത്തിനായി പോകുന്നത്. ......